Qatar
വത്താൻ എക്സർസൈസ്: മൊബൈൽ ഫോണുകളിലെ അലർട്ടുകളോട് പ്രതികരിക്കേണ്ടതില്ല

ദോഹ: ദോഹയിൽ നടക്കുന്ന ഖത്തർ സേനയുടെ വത്താൻ അഭ്യാസം 2025 ന്റെ ഭാഗമായി ഖത്തർ നിവാസികളുടെ മൊബൈൽ ഫോണുകളിൽ പരീക്ഷണ അലർട്ട് മുഴങ്ങി. പരിപാടിയുടെ ഭാഗമായി വന്ന അലർട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണെന്നും പൊതുജനങ്ങൾ അവയോട് പ്രതികരിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് മൊബൈലുകളിൽ സന്ദേശവുമെത്തി.

അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തർ സേന സംഘടിപ്പിക്കുന്ന സുരക്ഷാ അഭ്യാസ പരിശീലനമാണ് വത്താൻ.




