Qatar

ഖത്തറിൽ പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ വർദ്ധനവ്

ശക്തമായ സാമ്പത്തിക വളർച്ചയുടെയും വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെയും സൂചകമായി ഖത്തറിൽ പുതിയ വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ വർദ്ധനവ് കാണുന്നു.

ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ 53558 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു, 2023ൽ ഇതേ കാലയളവിൽ 47111 വാഹനങ്ങൾ ആയിരുന്നു. ഇത് 13.7 ശതമാനം വർധനവാണ്. നാഷണൽ പ്ലാനിംഗ് കൗൺസിലിൻ്റെ കണക്കനുസരിച്ച് ഈ പുതിയ വാഹനങ്ങളിൽ 70 ശതമാനവും സ്വകാര്യ കാറുകളാണ്.

ഈ വർഷം ഏറ്റവും കൂടുതൽ പുതിയ രജിസ്‌ട്രേഷനുകൾ നടന്നത് മെയ് മാസത്തിലാണ്, 8903 രജിസ്‌ട്രേഷൻ നടന്നു. 8512 എണ്ണവുമായി ജനുവരി രണ്ടാമതാണ്. മറ്റ് മാസങ്ങളിൽ മാർച്ച് 7835, ജൂലൈയിൽ 7733, ഫെബ്രുവരിയിൽ 7231, ഏപ്രിൽ 7011, ജൂൺ 6333 എന്നിങ്ങനെയാണ് രജിസ്‌ട്രേഷൻ.

ഖത്തറിൻ്റെ സാമ്പത്തിക വളർച്ചയും 2024 ഓഗസ്റ്റ് അവസാനത്തോടെ 3.054 ദശലക്ഷത്തിൽ എത്തിയ ജനസംഖ്യയിലെ ക്രമാനുഗതമായ ഉയർച്ചയുമാണ് കാർ വിൽപ്പനയിലെ വർദ്ധനവിനു കാരണമായിരിക്കുന്നത്.

ഖത്തറിൻ്റെ ജനസംഖ്യ കഴിഞ്ഞ 16 വർഷത്തിനിടെ ഇരട്ടിയായി, 2008 ഒക്‌ടോബറിലെ 1.54 ദശലക്ഷത്തിൽ നിന്ന് 2024 ഫെബ്രുവരിയിൽ 3.128 ദശലക്ഷമായി ഉയർന്നു. ഇത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർന്നുള്ള മാസങ്ങളിലെ ജനസംഖ്യ മാർച്ചിൽ 3.119 ദശലക്ഷവും ഏപ്രിലിൽ 3.098 ദശലക്ഷവും മെയ് മാസത്തിൽ 3.080 ദശലക്ഷവുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button