Qatar
സോൺ സ്റ്റേഷനിൽ നിന്ന് അൽ തുമാമ ഏരിയ സോൺ 50-ലേക്ക് മെട്രോലിങ്ക് ബസ്റൂട്ട്

ജൂൺ 1 ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് അൽ തുമാമ ഏരിയ സോൺ 50-ലേക്ക് സർവീസ് നടത്തുന്നതിനായി പുതിയ മെട്രോലിങ്ക് ബസ് റൂട്ട് M142 ആരംഭിക്കുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു.
ഓരോ 20 മിനിറ്റിലും സർവീസ് നടത്തുമെന്നും ഇത് സൗജന്യമാണെന്നും മൊവാസലാത്ത് അതിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കി.