Uncategorized
കുത്തബ് മിനാർ ഖത്തർ ദേശീയ പതാകയുടെ നിറമണിഞ്ഞു, ഖത്തർ ദേശീയ ദിന ആഘോഷങ്ങളിൽ പങ്കു ചേർന്ന് ഇന്ത്യയും
2024 ഡിസംബർ 18, ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ അതിനോടൊപ്പം ചേർന്ന് ഇന്ത്യയും. ന്യൂഡൽഹിയിലുള്ള യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ കുത്തബ് മിനാർ ഖത്തറിൻ്റെ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിച്ചാണ് ഇന്ത്യ ആഘോഷങ്ങളിൽ പങ്കു ചേർന്നത്.
ന്യൂഡൽഹിയിലെ ഖത്തർ എംബസി ഈ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചു. നിലവിൽ 800,000 ഇന്ത്യക്കാരാണ് ഖത്തറിൽ താമസിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ ചടങ്ങ്.
ഖത്തർ ദേശീയ ദിനത്തിൻറെ ഭാഗമായി കത്താറ കൾച്ചറൽ വില്ലേജ്, ലുസൈൽ ബൊളിവാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ പരമ്പരാഗത വാൾ നൃത്തങ്ങളും ബാൻഡ് പരേഡുകളും സാംസ്‌കാരിക പരിപാടികളും നടത്തിയിരുന്നു. കുത്തബ് മിനാറിനെ ഖത്തർ പതാകയുടെ നിറം അണിയിച്ച് ഇന്ത്യയും ആഘോഷങ്ങളിൽ പങ്കു ചേർന്നു.