ദോഹ: ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ മുൻ നിർത്തി, കോവിഡ് നിലയുടെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്ത് ഖത്തർ. ഇന്ത്യ ഉൾപ്പെടുന്ന ‘എക്സപ്ഷണൽ റെഡ് ലിസ്റ്റി’ലാണ് 6 രാജ്യങ്ങൾ കൂടി കൂട്ടിച്ചേർത്തു 15 എണ്ണമായി ഉയർത്തിയത്.
നിലവിൽ, ബംഗ്ലാദേശ്, ബോട്സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാൻ, സുഡാൻ, സിംബാബ്‌വെ എന്നീ രാജ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഈശ്വതിനി, ലെസോത്തോ ബോട്സ്വാന നമീബിയ,, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ ആഫ്രിക്കൻ രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ വാക്‌സീനെടുത്താലും 2 ദിന ക്വാറന്റീനും, യാത്രയുടെ 72 മണിക്കൂറിനുള്ളിൽ ഉള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടും വഹിക്കണം.