Qatar
ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലെ നിർദ്ദേശങ്ങൾ പാലിക്കണം: ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: നാഷണൽ വാണിംഗ് സിസ്റ്റം (National Warning System) വഴി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
അലർട്ടുകളോടും അറിയിപ്പുകളോടും പ്രതികരിക്കുന്നത് ഉത്തരവാദിത്തബോധത്തിന്റെ അടയാളമാണെന്നും, ഇത് പൊതുസുരക്ഷ വർദ്ധിപ്പിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും സഹായിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരുന്നത് സമൂഹത്തെ സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും അധികൃതർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.




