WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

സൗഖ് വാഖിഫിൽ ഈത്തപ്പഴ ഫെസ്റ്റിവൽ; ഇത് വരെ വിറ്റത് 60 ടണ്ണിലധികം

ദോഹ: സൗഖ് വാഖിഫിൽ നടക്കുന്ന ആറാമത് ഫ്രഷ് ലോക്കൽ ഡേറ്റ്‌സ് ഫെസ്റ്റിവലിൽ ഇതുവരെ വിൽപ്പന നടന്നത് 60 ടണ്ണിലധികം ഈത്തപ്പഴങ്ങൾ. ജൂലൈ 15 ന് ആരംഭിച്ച മേള ജൂലൈ 30 വരെ തുടരും. 82 ഫാമുകൾ പങ്കാളികളാകുന്ന മേളയുടെ പ്രവര്ത്തന സമയം വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ്. നൂറുകണക്കിന് സന്ദർശകരെത്തുന്ന മേളയിൽ കുറഞ്ഞ വിലയിലാണ് ഈത്തപ്പഴങ്ങൾ വിൽക്കുന്നത്. ഖലാസ്, അൽ ഷിഷി, അൽ ഖാനിസി തുടങ്ങിയ പുതിയ ഇനം ഈത്തപ്പഴങ്ങൾ 7-8 ഖത്തർ റിയാൽ മുതലുള്ള വിലകളിൽ ലഭ്യമാണ്. നഗരസഭാ-പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൗഖ് വാഖിഫ് ഭരണസമിതിയുമായി സഹകരിച്ചാണ് മേളയുടെ സംഘാടനം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button