WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthHot NewsQatar

ഒമിക്രോൺ ഭീഷണിയുള്ള ‘എക്സപ്ഷണൽ റെഡ് ലിസ്റ്റ്’ രാജ്യങ്ങൾക്ക് യാത്രനയം പുതുക്കി ഖത്തർ

ദോഹ: ഒമിക്രോണ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, അടുത്തിടെ കൂട്ടിച്ചേർത്ത ചില ‘എക്സപ്ഷണൽ റെഡ് ലിസ്റ്റ്’ രാജ്യങ്ങൾക്കായി പുതിയ യാത്രാനയം പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ബോട്സ്വാന, ഈജിപ്ത്, ഈശ്വതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ  രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് പുതിയ നയം. ഇന്ത്യ ഉൾപ്പെടെ എക്സപ്ഷണൽ റെഡ് ലിസ്റ്റിലെ മറ്റു രാജ്യങ്ങൾക്ക് ഇത് ബാധകമല്ല. ഇവർക്ക് നിലവിലെ ക്വാറന്റീൻ പോളിസി തന്നെ തുടരും. മാറ്റങ്ങൾ 2021 ഡിസംബർ 1 ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ പ്രാബല്യത്തിൽ വരും.

ഒമിക്രോണ് ഭീഷണിയുള്ള ഈ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കു വരുന്ന താമസക്കാര്‍ (റെസിഡന്റ് വീസയുള്ളവർ) ക്കുള്ള ക്വാറന്റൈന്‍ നയം: 

>പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍: 

– രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും അഞ്ചു ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധം.

– എല്ലാ യാത്രക്കാരും ഖത്തറില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധന നടത്തണം

– ഖത്തറില്‍ എത്തിയ ഉടൻ തന്നെ ഹോട്ടല്‍ ക്വാറന്റൈൻ. അന്ന് തന്നെ   പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം

– ആറാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാം

– ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ഹോട്ടലില്‍ വെച്ചു തന്നെ പി.സി.ആര്‍ പരിശോധന നടത്താം

– ഹോം ക്വാറന്റൈനിൽ കഴിയുന്നവർ, പിഎച്സിസി കേന്ദ്രങ്ങള്‍, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. 

> വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍:

– ഈ യാത്രക്കാര്‍ക്ക് ഖത്തറില്‍ എത്തിയ ഉടൻ ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈൻ നിർബന്ധം

– എല്ലാ യാത്രക്കാരും ഖത്തറില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധന നടത്തണം

 – ഖത്തറില്‍ എത്തുന്ന ദിവസം തന്നെ പി.സി.ആര്‍ പരിശോധന നിർബന്ധം

– ആറാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാം

പ്രീ-അപ്രൂവ്ഡ്, ഓണ്‍ അറൈവല്‍ വിസകളോടെ ഖത്തറിലേക്ക് വരുന്നവര്‍:

> പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍: 

– ഇവർക്ക് ഖത്തറില്‍ എത്തുമ്പോള്‍ ഏഴു ദിവസമാണ് ക്വാറന്റീൻ

– ഖത്തറില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് ന് വിധേയമാകണം

– ഖത്തറില്‍ എത്തുന്ന ദിവസം തന്നെ  പി.സി.ആര്‍ പരിശോധന നിർബന്ധമാണ്

– ആറാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തി,. ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാം. 

> വാക്‌സിന്‍ എടുക്കാത്ത യാത്രക്കാർ:  ഈ വീസകളിൽ വാക്സീൻ എടുക്കാത്ത യാത്രക്കർക്ക് ഖത്തറിലേയ്ക്ക് പ്രവേശനമില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button