Qatar
മസ്ജിദുകളിൽ ഇനി സാമൂഹിക അകലം ആവശ്യമില്ല
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ വലിയ രീതിയിൽ ലഘൂകരിക്കാനുള്ള മന്ത്രിസഭ തീരുമാനത്തെത്തുടർന്നു മസ്ജിദുകളിൽ സാമൂഹ്യ അകലം പിൻവലിച്ച് മതകാര്യ വകുപ്പ് – ഔഖാഫ്. ദിനേന 5 നേര നമസ്കാരങ്ങളിലും വെള്ളിയാഴ്ച നമസ്കാരങ്ങളിലും ഇനി മുതൽ 1 മീറ്റർ പരസ്പര അകലം ആവശ്യമില്ല. അതേസമയം, വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളിൽ വിശ്വാസികൾക്കിടയിൽ ഒരുമീറ്റർ അകലം പഴയ പോലെ തുടരണം.
തിരക്കില്ലാത്ത പള്ളികളിൽ ശുചീകരണ സംവിധാനവും ശൗചാലയങ്ങളും തുറക്കാനും അനുമതിയായിട്ടുണ്ട്. പള്ളികളിലെത്തുന്നവർ ഇഹ്തിറാസ് ഉപയോഗവും മാസ്‌ക് ധരിക്കലും നേരത്ത പോലെ തുടരേണ്ടതാണ്. ഒക്ടോബർ 3 മുതലാണ് ഖത്തറിൽ പുതിയ ഇളവുകൾ നിലവിൽ വരിക.