ദോഹ: കോവിഡ് വന്നു മാറിയവർക്കായി എഹ്തെറാസ് ആപ്പിൽ പുതിയ ഫീച്ചർ. പ്രത്യേക ഗ്രീൻ സ്റ്റാറ്റസ് ഐക്കണാണ് ഇനി ഇവർക്ക് ലഭ്യമാകുക. വാക്സിനേഷൻ പൂർത്തിയാക്കിയ ഗോൾഡൻ സ്റ്റാറ്റസ് ഉള്ളവരുടെ എല്ലാ ആനുകൂല്യങ്ങളും ഈ പ്രത്യേക ഗ്രീൻ സ്റ്റാറ്റസിനും ലഭിക്കും.
കഴിഞ്ഞ 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവർക്ക് ആണ് റിക്കവേഡ് ഗ്രീൻ സ്റ്റാറ്റസ് അർഹമാകുക. കോവിഡ് വന്നു മാറിയത് തെളിയിക്കാൻ അംഗീകൃത ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക പരിശോധന ഫലം ആവശ്യമാണ്. സെൽഫ് ആന്റിജൻ ടെസ്റ്റുകൾ പരിഗണിക്കില്ല.
അതേസമയം, 9 മാസത്തിനുള്ളിൽ രണ്ടാം ഡോസ് എടുത്തവർക്ക് ഗോൾഡൻ ഫ്രെയിം ലഭ്യമാകുന്നത് തുടരും. എന്നാൽ രണ്ടാം ഡോസ് എടുത്തിട്ട് 9 മാസം പിന്നിട്ടിട്ടും ബൂസ്റ്റർ എടുക്കാത്തവർ ആണെങ്കിൽ ഈ ഗോൾഡ് ഫ്രെയിം നഷ്ടമാകും. ബൂസ്റ്റർ എടുത്താൽ മാത്രമേ വാക്സീൻ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കപ്പെടൂ.