കൊവിഡ് അപകടനിലയനുസരിച്ച് രാജ്യങ്ങളെ തരം തിരിക്കുന്ന ലിസ്റ്റ് വീണ്ടും പുതുക്കി ഖത്തർ. പുതിയ ലിസ്റ്റ് ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരും. പുതിയ ലിസ്റ്റിൽ, 175 രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിലും 23 രാജ്യങ്ങൾ റെഡ് ലിസ്റ്റിലുമാണ്. ഒമിക്രോണ് വ്യാപനത്തിന്റെ സാഹചര്യത്തിൽ, യുകെ, ജർമനി, ഡെന്മാർക്ക്, സ്വിറ്റ്സർലാൻഡ് പോലുള്ള രാജ്യങ്ങൾ റെഡ് ലിസ്റ്റിലാണ്.
ഇന്ത്യ അടങ്ങുന്ന എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങൾ 16 ആയി തുടരുന്നു. ഇവയെ എ, ബി എന്നിങ്ങനെ 2 കാറ്റഗറി ആയി തിരിക്കുകയും ചെയ്തു. ഇന്ത്യ കാറ്റഗറി-എയിലാണ്. ഒമിക്രോണ് ഭീഷണി ഉള്ള 6 ആഫ്രിക്കൻ രാജ്യങ്ങളാണ് (ബോട്സ്വാന, ഈശ്വതീനി, ലെസോതോ, സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാവേ) ബി-കാറ്റഗറിയിൽ ഉള്ളത്.
ഇന്ത്യക്കാർ അടങ്ങുന്ന കാറ്റഗറി എ ഉൾപ്പെടെയ്ക്കുള്ള ഖത്തറിലെ നിലവിലെ ട്രാവൽ, ക്വാറന്റീൻ പോളിസിയിൽ ഇതുവരെ യാതൊരു മാറ്റവുമില്ല.