ദേശീയ ദിന ഒരുക്കങ്ങൾ: കോർണിഷ് റോഡ് ഇന്ന് ഭാഗികമായി അടച്ചിടും
ഖത്തർ ദേശീയ ദിന തയ്യാറെടുപ്പുകളോടനുബന്ധിച്ച് ഇന്ന് കോർണിഷ് റോഡ് ഭാഗികമായി അടക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച (ഡിസംബർ 17) രാവിലെ 6:30 മുതൽ 9:30 വരെ ക്യൂ പോസ്റ്റ് ഇന്റർസെക്ഷനിൽ നിന്ന് റെഡ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള ദിവാൻ ഇന്റർസെക്ഷനിലേക്കുള്ള റോഡുകൾ അടക്കും.
ഇന്ന് തന്നെ ഉച്ചയ്ക്ക് 1 മുതൽ 5:30 വരെ നാഷണൽ തിയേറ്റർ ഇന്റർസെക്ഷനിൽ നിന്ന് റെഡ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള ദിവാൻ ഇന്റർസെക്ഷനിലേക്കുള്ള റോഡുകൾ വീണ്ടും അടച്ചിടുമെന്നും വകുപ്പ് ട്വിറ്റർ പേജിൽ അറിയിച്ചു.
In preparation for the National Day, the Corniche Road and the roads leading to it will be partially closed from the Q-Post Intersection towards Al Diwan Intersection, including the Red Street, on Friday, December 17, 2021 from 6:30 am to 9:30 am. #MoIQatar #QND2021 pic.twitter.com/njp2ySxl9S
— Ministry of Interior (@MOI_QatarEn) December 16, 2021