ദോഹ: ഖത്തറിൽ ഇന്ന് 367 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കേസുകളിൽ ഇത്രയും കുതിപ്പുണ്ടാകുന്നത്. ദിവസേനയുള്ള പുതിയ കോവിഡ് കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ, മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ശക്തമാക്കിയിരിക്കുകയാണ് പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ സാഹചര്യത്തിൽ, ചില ഇൻഡോർ, ഔട്ട്ഡോർ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ നടപടിയുണ്ടാകും.
ഇൻഡോറിൽ, മാളുകൾ, പള്ളികൾ, സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, പൊതുഗതാഗതം, മജ്ലിസുകൾ, വിവാഹങ്ങൾ, ശവസംസ്‌കാരങ്ങൾ, സാമൂഹിക സന്ദർശനങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ മാസ്‌ക് ധരിക്കണം.
ഔട്ട്‌ഡോറിൽ, സ്ഥലം ഓപ്പൺ എയറാണെങ്കിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല. എന്നാൽ, മാർക്കറ്റുകളിലും എക്സിബിഷനുകളിലും ഇവന്റുകളിലും സംഘടിത പൊതു പ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോളും ഏവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.
പള്ളികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ എന്നിവയുടെ കാമ്പസിലും മാസ്‌ക് ധരിക്കണം.
ഓപ്പൺ എയറിലെ ജോലിസ്ഥലത്ത്, സെക്യൂരിറ്റി സ്റ്റാഫ്, വെയിറ്റർ തുടങ്ങിയ ഔട്ട്‌ഡോർ ക്ലയന്റുകളുമായി ഇടപെടുന്ന ജോലിയാണെങ്കിൽ, മാസ്‌ക് ധരിക്കണം.
ഇതുകൂടാതെ, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ആളുകൾ ഔട്ട്ഡോറിൽ മാസ്ക് ധരിക്കണമെന്നും MoPH അറിയിച്ചു:
- ഒരു വ്യക്തിക്ക് മറ്റുള്ളവരിൽ നിന്ന് ശാരീരിക അകലം പാലിക്കാൻ കഴിയുന്നില്ലെങ്കിൽ.
- ഒരു വ്യക്തി വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ വാക്സിനേഷൻ ചെയ്യാത്ത വ്യക്തികൾക്ക് ചുറ്റും.
- നിങ്ങൾ വാക്സിനേറ്റഡ് ആണെങ്കിൽ പോലും ഒരു വ്യക്തി പ്രതിരോധശേഷി കുറഞ്ഞയാളോ അല്ലെങ്കിൽ പ്രായമായവരോ വിട്ടുമാറാത്ത രോഗമുള്ളവരോ ആണെങ്കിൽ.
https://twitter.com/MOPHQatar/status/1475753407701045248?t=W_GmyKJRmcrZNGm0DCVYeg&s=19