ലോകാരോഗ്യ സംഘടനയുമായും ഫിഫയുമായും ഉള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) യുമായി സഹകരിച്ച് “ഹെൽത്തി ഫിഫ” എന്ന പേരിൽ ഒരു പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. ലോകകപ്പ് ഖത്തർ 2022 കാലത്ത് ആരോഗ്യമേഖലകളിലെ പ്രവർത്തനങ്ങൾ വെബ്സൈറ്റ് പ്രതിഫലിപ്പിക്കും.
2021 ഒക്ടോബറിൽ ഔപചാരികമായി ആരംഭിച്ച മൂന്ന് വർഷത്തെ പങ്കാളിത്തം, ഫിഫ ലോകകപ്പ് ഖത്തർ 2022 ശാരീരികവും മാനസികവുമായ ആരോഗ്യ പ്രോത്സാഹനത്തിനുള്ള ഒരു വഴിവിളക്കാക്കി മാറ്റാനും ഭാവിയിലെ മെഗാ കായിക മത്സരങ്ങൾ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു മാതൃകയാക്കാനും ലക്ഷ്യമിടുന്നു.