ഫുഡ് ബിസിനസുകൾ എത്രത്തോളം സുരക്ഷിതമാണെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാം; ഫുഡ് സേഫ്റ്റി റേറ്റിങ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഭക്ഷ്യ സ്ഥാപനങ്ങൾക്കായുള്ള ഫുഡ് സേഫ്റ്റി റേറ്റിംഗ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. റസ്റ്റോറന്റുകളും മറ്റ് ഭക്ഷണശാലകളും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് ഇതിലൂടെ പരിശോധിക്കുന്നു.
മൂന്നാം ഘട്ടത്തിൽ, ഉപഭോക്താക്കൾക്ക് നേരിട്ട് ഭക്ഷണം വിളമ്പുന്ന എല്ലാ ഫുഡ് ബിസിനസുകളും ഉൾപ്പെടുത്തും. ഇതിനു മുൻപുള്ള ഘട്ടങ്ങൾ ഹോട്ടലുകൾ, ടൂറിസ്റ്റ് റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകളിലെ റെസ്റ്റോറന്റുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
പതിവായുള്ള പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി, ഒരു ഭക്ഷണശാല എത്രത്തോളം സുരക്ഷിതവും വൃത്തിയുള്ളതുമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. ഈ ഫലങ്ങൾ “വാത്തേക്” ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കാണിക്കും, കൂടാതെ ഫുഡ് ബിസിനസുകൾക്ക് അവരുടെ സ്ഥലത്ത് ഈ റേറ്റിംഗുകൾ പ്രദർശിപ്പിക്കാനും കഴിയും.
ഓരോ ഭക്ഷണശാലയും കുറഞ്ഞത് മൂന്ന് തവണയെങ്കിലും പരിശോധിക്കും, ആവശ്യമെങ്കിൽ കൂടുതൽ തവണയും പരിശോധന നടത്തും. പരിശോധനയെ അടിസ്ഥാനമാക്കി “അടിയന്തരമായി മെച്ചപ്പെടുത്തൽ ആവശ്യമാണ്” മുതൽ “മികച്ചത്” വരെയുള്ള ആറ് റേറ്റിങ്ങുകളിൽ ഒരെണ്ണം നൽകും.
പരിപാടി വിശദീകരിക്കുന്നതിനായി, 600-ലധികം ഫുഡ് ബിസിനസ് പ്രതിനിധികൾ പങ്കെടുത്ത ഒരു വെബിനാർ മന്ത്രാലയം നടത്തി. അതിൽ നിയമങ്ങൾ, മികച്ച റേറ്റിംഗുകൾ നേടുന്നതിനുള്ള ടിപ്പുകൾ, വിദഗ്‌ദരുമായുള്ള ചോദ്യോത്തര പരിപാടി എന്നിവ ഉൾപ്പെടുത്തിയിരുന്നു. വെബിനാറിനിടെ നടത്തിയ ഒരു തത്സമയ സർവേയിൽ, പരിപാടിയോടുള്ള പോസിറ്റീവ് ഫീഡ്‌ബാക്കും താൽപ്പര്യവും പ്രകടമാവുകയും ചെയ്‌തു.
ഖത്തറിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആഗോള വിദഗ്ധരുടെ സഹായത്തോടെയും രണ്ട് വർഷത്തെ പഠനത്തെ അടിസ്ഥാനമാക്കിയുമാണ് ഈ റേറ്റിംഗ് സംവിധാനം വികസിപ്പിച്ചെടുത്തത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t