Qatar

ഖത്തറിലെ മരുന്ന് കമ്പനികൾക്ക് സുപ്രധാന നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

മരുന്ന് കമ്പനികൾ എല്ലാ വിധ മെഡിക്കൽ ഉൽപ്പന്നങ്ങളെക്കുറിച്ചുമുള്ള അവശ്യ വിവരങ്ങൾ അവയുടെ പുറം പാക്കേജിംഗിൽ കാഴ്ചാ പരിമിതിയുള്ളവർക്കുള്ള പ്രത്യേക ലിപിയായ ബ്രെയിലിൽ അച്ചടിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഈ പദ്ധതി ക്രമേണ നടപ്പിലാക്കും. 2027 നവംബർ മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ ഔഷധ ഉൽപ്പന്നങ്ങൾക്കും  നിർബന്ധമാക്കുകയും ചെയ്യും.

മരുന്നിന്റെ പേര്, അതിന്റെ ജനറിക് ഘടകം, അളവ് എന്നിവ അറബിയിലും ഇംഗ്ലീഷിലും ബ്രെയിലിൽ അച്ചടിക്കണമെന്ന് നിബന്ധന വ്യവസ്ഥ ചെയ്യുന്നു.

ഔഷധ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ലേബൽ ചെയ്യുന്നതിനുള്ള ബ്രെയിലി നിബന്ധനകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാങ്കേതിമായ മാനദണ്ഡങ്ങൾ നിർവചിക്കുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഔഷധ അവബോധം വർദ്ധിപ്പിക്കുന്നതിനും, അന്ധരോ കാഴ്ച വെല്ലുവിളിയുള്ളതോ ആയ ആളുകൾക്ക് ഔഷധ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ നിയന്ത്രണ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഗാനിം അലി അൽ മന്നായ് പറഞ്ഞു.

Related Articles

Back to top button