QatarUncategorized
പക്ഷാഘാതം; ഖത്തറിൽ മലയാളി മരണപ്പെട്ടു

ഖത്തറില്‍ പക്ഷാഘാതം മൂലം മലയാളി മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി ഈസ്റ്റ് അന്താറത്തറ യൂസഫ് മകന്‍ ഫൈസല്‍ (47) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. അല്‍ഖോറിലെ ബിസിനസ് നടത്തി വരികയായിരുന്ന ഫൈസൽ തട്ടകം ചെന്ത്രാപ്പിന്നി ഖത്തര്‍ കൂട്ടായ്മയുടെ മുന്‍ പ്രസിഡണ്ടുമാണ്.
ഷകീലയാണ് ഭാര്യ. മകൻ മെഹബാസ്
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.