ഖത്തറിലെ ബാങ്ക് കസ്റ്റമറിൽ നിന്ന് മോഷ്ടിക്കപ്പെട്ട 71,628 റിയാൽ കണ്ടെടുത്തു
ഖത്തറിലെ ഒരു ബാങ്ക് ഇടപാടുകാരനിൽ നിന്ന് മോഷ്ടിക്കപ്പെട്ട, 71,628 റിയാൽ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കണ്ടെടുത്തു. ബാങ്കിനുള്ളിൽ ഒരു ഉപഭോക്താവിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് കണ്ടെത്തലുണ്ടായത്.
ബാങ്കിനുള്ളിൽ ഒരു ഇടപാടുകാരനിൽ നിന്ന് മോഷ്ടിക്കപ്പെട്ട പണം സംബന്ധിച്ച് വകുപ്പിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ ക്യാമറകൾ പരിശോധിച്ചതിൽ സംശയാസ്പദമായ ആളെ തിരിച്ചറിയാൻ വകുപ്പിന് കഴിഞ്ഞു. നേരത്തെയുള്ള ദൃശ്യങ്ങൾ നിരീക്ഷിക്കുക വഴി, കുറ്റവാളി തന്റെ സ്വകാര്യ വസതിയിൽ നിന്ന് ബാങ്കിലേക്ക് പോകുന്ന നിമിഷം മുതൽ കുറ്റകൃത്യം ചെയ്യുന്നത് വരെയുള്ള അയാളുടെ നീക്കങ്ങൾ പൊലീസിന് കണ്ടെത്താനായി.
പരാതികാരനായ വ്യക്തിയുടെ ശ്രദ്ധ വെട്ടിച്ച് പണം നിറച്ച പ്ലാസ്റ്റിക് ബാഗ് കുറ്റവാളി കൈക്കലാക്കുന്നത് കാണിക്കുന്ന വീഡിയോ MoI പോസ്റ്റ് ചെയ്തു.
പോലീസ് ചോദ്യം ചെയ്യൽ നേരിട്ടതിന് ശേഷം, പ്രതി തനിക്കെതിരായ ആരോപണം സമ്മതിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ സഹിതം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
പൊതുസ്ഥലത്തായാലും സ്വകാര്യ സ്ഥലത്തായാലും സ്വകാര്യ വസ്‌തുക്കൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം MoI ആവർത്തിച്ചു വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi