WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

2023 മോഡൽ മെഴ്‌സിഡസ്, ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ഖത്തറിലെ മെഴ്‌സിഡസ് ഡീലർഷിപ്പായ നാസർ ബിൻ ഖാലിദ് ആൻ്റ് സൺസ് ഓട്ടോമൊബൈൽസുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) 2023-ലെ Mercedes C-Class, SL Class മോഡലുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. എൻജിൻ കൺട്രോൾ യൂണിറ്റ് സോഫ്‌റ്റ്‌വെയറിലെ തകരാറാണ് തിരിച്ചുവിളിക്കലിന് കാരണം. ഈ തകരാർ എഞ്ചിൻ വാർണിങ് ലാമ്പ് ആക്റ്റിവേറ്റ് ആകുന്നതിനു കാരണമായേക്കാം.

ഖത്തറിലെ ഫോർഡ് ഡീലർഷിപ്പായ അൽമാന മോട്ടോഴ്‌സ് കമ്പനിയുമായി സഹകരിച്ച് MoCI 2023 ഫോർഡ് എഫ്-150 മോഡലും തിരിച്ചുവിളിച്ചിട്ടുണ്ട്. ഡയഗ്‌നോസ്റ്റിക്‌സ് സിസ്റ്റത്തിലെ തകരാറാണ് കാരണം. ഇത് മൂലം കാറ്റലിറ്റിക് കൺവെർട്ടർ ഡയഗ്‌നോസ്റ്റിക് ട്രബിൾ കോഡുകൾ തെറ്റായി പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ട്. ഈ തകരാർ ഇൻഡിക്കേറ്റർ ലൈറ്റ് അനാവശ്യമായി പ്രകാശിക്കുന്നതിന് കാരണമാകും.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹനങ്ങളുടെ തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണ് തിരിച്ചുവിളിക്കുന്ന കാമ്പെയ്‌നെന്ന് മന്ത്രാലയം അറിയിച്ചു.

അറ്റകുറ്റപ്പണികളുടെ തുടർനടപടികൾക്കായി ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

എന്തെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചു: കോൾ സെൻ്റർ: 16001; ഇമെയിൽ: info@moci.gov.qa; സോഷ്യൽ മീഡിയ ചാനലുകൾ: @mociqatar; മൊബൈൽ ആപ്ലിക്കേഷൻ: MOCIQatar.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button