റമദാൻ മാസം വിശ്വാസികൾക്കായി 2000-ലേറെ പള്ളികൾ സജ്ജമാക്കി
വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം രാജ്യത്തുടനീളം രണ്ടായിരത്തിലധികം പള്ളികൾ തയ്യാറാക്കിയതായി അറിയിച്ചു. 2,150 പള്ളികളും റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമാണെന്ന് മന്ത്രാലയത്തിലെ റിലീജിയസ് കോൾസ് ആൻഡ് മോസ്‌ക് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹമദ് അൽ കുവാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
120 ഓളം മസ്ജിദുകളിൽ സ്ത്രീകളുടെ പ്രാർത്ഥനാ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി പള്ളികളിൽ സ്ത്രീകൾക്കായി കൂടുതൽ പ്രത്യേക മേഖലകൾ ക്രമീകരിച്ചിട്ടുണ്ട്.
നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണവും ആവശ്യക്കാർക്ക് ഭക്ഷണ കൊട്ടയും, എല്ലാ പ്രായക്കാർക്കും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മത്സരങ്ങൾ, മതപ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടെ ആ നിരവധി പ്രവർത്തനങ്ങൾ മന്ത്രാലയം സംഘടിപ്പിക്കും.
ഇന്നലെ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബ് മസ്ജിദിൽ മന്ത്രാലയം സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്.
റമദാനിലെ അവസാന 10 ദിവസങ്ങളിൽ പള്ളിയിൽ ഇരിക്കുന്ന സമ്പ്രദായമായ ഇഅ്തികാഫിന് ഒരു കൂട്ടം മസ്ജിദുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ ഇമാമുകളും തയ്യാറാണ്. റമദാനിൽ പള്ളികളിലെ പ്രാർത്ഥനകൾക്ക് പ്രത്യേകിച്ച് ത്രാവിഹ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാൻ 50 ഇമാമുമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ 25 ഖത്തറി ഇമാമുമാരും ഉൾപ്പെടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ