ദോഹ: ലൈസൻസില്ലാതെ പ്രവർത്തിച്ച ബിർകത്ത് അൽ-അവാമറിലെ രണ്ട് ഫാക്ടറികൾ 14 ദിവസത്തേക്ക് അടച്ചിട്ടതായി മന്ത്രാലയം അറിയിച്ചു.
ആവശ്യമായ ലൈസൻസ് ഇല്ലാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് രണ്ട് ഫാക്ടറികൾ താൽക്കാലികമായി അടച്ചുപൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശം നൽകിയത്.
ഫാക്ടറികൾ, വാണിജ്യ, വ്യാവസായിക, സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ എന്നിവയെ സംബന്ധിച്ച 2015 ലെ 5-ാം നമ്പർ നിയമം പ്രകാരമാണ് നടപടി.