WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
LegalQatar

റെഡ് സിഗ്നൽ മറികടക്കൽ, എഞ്ചിൻ ഓണാക്കി കാർ നിർത്തിയിടൽ; നിയമവിരുദ്ധത വിശദീകരിച്ച് മന്ത്രാലയം

ചുവപ്പ് സിഗ്നൽ ലൈറ്റ് മറികടന്ന് വാഹനമോടിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ചുവപ്പ് സിഗ്നലിലൂടെ ഒരു കാർ കടന്ന് പോകുന്ന ഏതാനും സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടുകൊണ്ട് ഇത്തരം നിയമലംഘനങ്ങൾ പിഴയ്ക്കും തടവിനും ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ചുവപ്പ് സിഗ്നൽ മറികടന്നതിന് പിഴയായി 6,000 റിയാൽ വരെ ഈടാക്കുമെന്നും കൂടാതെ വാഹനം പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

കൂടാതെ, കുറച്ചു സാമ്യത്തെക്കാണെങ്കിൽ പോലും എഞ്ചിൻ പ്രവർത്തിച്ചു കൊണ്ടിരിക്കെ, കാർ വഴിയരികിൽ നിർത്തിയിടുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

“ഏതെങ്കിലും കാരണത്താൽ കാർ എഞ്ചിൻ പ്രവർത്തിച്ചു കൊണ്ടിരിക്കെ, ഡ്രൈവർ ഇറങ്ങുന്നതും, ചുരുങ്ങിയ സമയത്തേക്ക് മാത്രമാണെങ്കിൽ പോലും, ഗതാഗത നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണ്. അത് മോഷണത്തിനോ റോഡപകടത്തിനോ ഉള്ള സാധ്യതകൾ കൂട്ടിയേക്കാം,” മന്ത്രാലയം പ്രസ്താവിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button