ഖത്തറിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നർക്കായി പോർട്ടൽ ആരംഭിച്ച് മന്ത്രാലയം
ദോഹ: ഖത്തറിൽ, പ്രൈവറ്റ്-പബ്ലിക് നിക്ഷേപ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും നടപടികൾ എളുപ്പമാക്കാനും പോർട്ടൽ ആരംഭിച്ച് മുൻസിപ്പാലിറ്റി-പരിസ്ഥിതി വകുപ്പ് (MME). ‘ഫൊറാസ്’ (അവസരങ്ങൾ എന്നർത്ഥം) എന്ന പേരിലുള്ള ഇൻവെസ്റ്റ്മെന്റ് പോർട്ടൽ മുഖ്യമായും പബ്ലിക്ക് മേഖലയിലെ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. സുസ്ഥിരവികസനസങ്കല്പത്തെക്കുറിച്ചുള്ള ‘ഖത്തർ നാഷണൽ വിഷൻ 2030’ ന്റെ ഭാഗം കൂടിയാണ് പദ്ധതി.
നിക്ഷേപമാഗ്രഹിക്കുന്നവർക്ക് പോർട്ടലിലെത്തി, അപേക്ഷാഫോം പൂരിപ്പിച്ച് നൽകാം. വിവിധ മേഖലകൾക്കായി അനുവദിച്ചിട്ടുള്ള നിക്ഷേപദ്ധതികളിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം തന്നിരിക്കുന്ന നിർദ്ധിഷ്ട ഇമെയിലിലേക്ക് അയക്കണം. നിക്ഷേപകർക്കുള്ള തുടർസേവനങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഉൾക്കൊള്ളുന്നതാണ് പോർട്ടൽ.
പ്രഥമികഘട്ടത്തിൽ, പരിസ്ഥിതി, സുസ്ഥിരത, പുനരയുപയോഗം, വേസ്റ്റ് ട്രീറ്റ്മെന്റ് മുതലായ മേഖലകളുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കാണ് പദ്ധതി മുൻഗണന നൽകുന്നത്. ഇവയുമായി ബന്ധപ്പെട്ട് ടൂറിസം, നഗരസഭ, സ്പോർട്ട്, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും ഗവണ്മെന്റ് പദ്ധതികളിലേക്ക് സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കാൻ അപേക്ഷകൾ തുറന്നിട്ടുണ്ട്.
നിക്ഷേപ താത്പര്യമുള്ളവർക്ക്, പ്രസക്തമായ രേഖകൾ സഹിതം, PMDD@mme.gov.qa എന്ന വിലാസത്തിലേക്ക് ഇമെയിലും അയക്കാം.