BusinessQatar

രാജ്യം മാറ്റി തട്ടിപ്പ് ഉൾപ്പെടെ കണ്ടെത്തിയ പ്രമുഖ കമ്പനിയുടെ 4 ബ്രാഞ്ചുകൾ ഒരേസമയം അടച്ചുപൂട്ടി

രാജ്യം മാറ്റി വിൽപ്പന ഉൾപ്പെടെയുള്ള തട്ടിപ്പുകൾ കണ്ടെത്തിയ ഖത്തറിലെ പ്രമുഖ കമ്പനിയുടെ മുഐതർ, അൽ ഗരാഫ, അൽ ഖറൈത്തിയാത്ത്, അൽ ഖോർ എന്നിവിടങ്ങളിലെ നാല് ശാഖകൾ ഓരോ ഔട്ട്‌ലെറ്റും ഒരു മാസത്തേക്ക് വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. 

ലെബനീസ് തേമാർ കമ്പനി – അൽ-ഗരാഫ, ഖത്തർ ലെബനീസ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് കമ്പനി – മുഐതർ, അൽ ഖോർ, അൽ-ഖറൈത്തിയാത്ത് ബ്രാഞ്ചുകൾ എന്നിവയാണ് അടച്ചുപൂട്ടിയ 4 കമ്പനി ഔട്ട്ലെറ്റുകൾ.

പച്ചക്കറികൾ, പഴങ്ങൾ, മാംസം എന്നിവയുടെ ഒറിജിൻ രാജ്യം മാറ്റൽ, ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കൽ, വാലിഡിറ്റി ഉള്ള തീയതികളിലും തൂക്കത്തിലും മാറ്റം വരുത്തൽ, ഉൽ‌പ്പന്നങ്ങളിൽ ഉൽ‌പാദന, കാലാവധി തീയതികൾ എഴുതാതിരിക്കൽ, കാലഹരണപ്പെട്ട മാംസം വിൽക്കൽ എന്നിവയാണ് കണ്ടെത്തിയ ഗുരുതര കുറ്റങ്ങൾ. ഈ കുറ്റങ്ങൾ മിക്കവാറും 4 ബ്രാഞ്ചുകളിലും ഒരു പോലെ പിടിക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ വിപണികളും വാണിജ്യ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം നടത്തുന്ന തീവ്ര പരിശോധനകളുടെ ഭാഗമായാണ് അടച്ചുപൂട്ടൽ, വില നിയന്ത്രിക്കുക, ദുരുപയോഗം, വഞ്ചന, വ്യാജം, അനുരൂപമല്ലാത്ത വസ്തുക്കൾ തുടങ്ങി ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്ന ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്നും റെയ്ഡുകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button