MFWAI ഖത്തർ വാർഷികാഘോഷം: സ്‌പെഷ്യൽ സ്റ്റാർ മെഗാ ഷോ ഇന്ന്

മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ 11-ആമത് വാർഷികത്തിന്റെ ഭാഗമായി ദോഹയിൽ “ഓൾ അപ് ഫോർ ഓളം 2023” എന്ന പേരിൽ പ്രത്യേക സ്റ്റാർ മെഗാ ഷോ സംഘടിപ്പിക്കുന്നു. ഇന്ന് 26 ഒക്ടോബർ വ്യാഴാഴ്ച ന്യൂ സലാത്ത് അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ബിഗ്‌ബോസ് കിരീടവിജയിയും സംവിധായകനുമായ അഖിൽ മാരാർ മുഖ്യാതിഥിയാകും.
കൂടാതെ സിനിമ, മ്യൂസിക്, സോഷ്യൽ മീഡിയ താരങ്ങളായ നായിക് ഭാമ, ഗായകൻ ശ്രീനാഥ് ശിവശങ്കരൻ, സിജ റോസ്, റെനീഷ റഹിമാൻ, ദാബ്‌സി, MHR, ഫാത്തിമ ജഹാൻ ബേബി എന്നിവരും പങ്കെടുക്കും.
വൈകിട്ട് 7 ഓടെ പ്രവേശനം അനുവദിക്കുന്ന പരിപാടി ആരംഭിക്കുക രാത്രി 8 നാണ്. ടിക്കറ്റുകൾക്കായി 7000 4369, 3377 4968, 6649 7783 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv