Qatar
മെട്രോലിങ്ക് ഞായറാഴ്ച്ച മുതൽ ഒരു റൂട്ടിൽ കൂടി സർവീസ് പുനരാരംഭിക്കും
ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്‌വർക്ക് ആയ മെട്രോലിങ്ക്, ഒക്ടോബർ 17 ഞായറാഴ്ച മുതൽ ഉമ്മ് ഗുവൈലിന (M117) റൂട്ടിൽ കൂടി സർവീസ് പുനരാരംഭിക്കും.
നേരത്തെ, ഞായറാഴ്ച മുതല്‍ മൂന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതായി ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നു. എം 106, എം 107 എന്നിവ, വെസ്റ്റ് ബേ ക്യുപി സ്റ്റേഷനിൽ നിന്ന് യഥാക്രമം ഒനൈസ 65 ഏരിയയിലേക്കും ലെജ്ബൈലറ്റ് ഏരിയയിലേക്കും; എം 314 – ജോവാൻ സ്റ്റേഷനിൽ നിന്ന് അൽ നാസർ, അൽ മിർകാബ് അൽ ജദീദ് ഏരിയയിലേക്കും; എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന 3 റൂട്ടുകൾ.
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുവിടാനുള്ള ലാസ്റ്റ് മെയിൽ കണക്ടിവിറ്റിയാണ് മെട്രോലിങ്ക്.
കോവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം പൂർണ്ണമായും നിർത്തിവച്ച മെട്രോലിങ്ക് സർവീസുകൾ ക്രമേണ പുനരാരംഭിച്ചു കൊണ്ടിരിക്കുകയാണ്.