Job VacancyQatar
ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്
ദോഹയിലെ ഇന്ത്യൻ എംബസ്സിയിൽ ക്ലർക്ക് പോസ്റ്റിലേക്ക് താത്കാലിക ജോലി ഒഴിവുണ്ട്. ഖത്തർ റിയാൽ 3565 ആണ് മാസ ശമ്പളം. അപേക്ഷകൻ ഖത്തർ റെസിഡന്റ് പെർമിറ്റ് ഉള്ള ബിരുദധാരി ആയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ ഒഴുക്കോടെ കൈകാര്യം ചെയ്യാനുമാകണം.
താത്‌പര്യമുള്ളവർ അറ്റാഷെയ്ക്ക് (To attaché/administration) മുൻപാകെയായ്, indembdh@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. 2021 ഒക്ടോബർ 20 ആണ് അവസാന തിയ്യതി.