Qatar
ചില മെട്രോലിങ്ക് റൂട്ടുകളിൽ നാളെ മാറ്റം

ദോഹ മെട്രോയുടെ ഫീഡർ ബസ് സർവീസായ മെട്രോലിങ്ക് റൂട്ടുകളിൽ നാളെ (ജനുവരി 30, വെള്ളിയാഴ്ച) താൽക്കാലിക മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. ഫെസ്റ്റിവലും പ്രമാണിച്ചാണ് മാറ്റം.
പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
- M212 മെട്രോലിങ്ക്: അൽ റിഫ മാൾ ഓഫ് ഖത്തർ സ്റ്റേഷന് പകരം എഡ്യൂക്കേഷൻ സിറ്റി സ്റ്റേഷനിൽ (Exit 1) നിന്നായിരിക്കും സർവീസ് നടത്തുക.
- M316 മെട്രോലിങ്ക്: റാസ് ബു അബൗദ് സ്റ്റേഷന് പകരം നാഷണൽ മ്യൂസിയം സ്റ്റേഷനിൽ (Exit 1) നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കണമെന്ന് ദോഹ മെട്രോ അഭ്യർത്ഥിച്ചു.




