Qatar
മെട്രോലിങ്ക് 5 റൂട്ടുകളിൽ കൂടി സർവീസ് പുനരാരംഭിച്ചു
ദോഹ: ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്‌വർക്ക് ആയ മെട്രോലിങ്ക് ഇന്ന് മുതൽ 5 റൂട്ടുകളിൽ കൂടി സർവീസ് പുനരാരംഭിച്ചു. അൽ മെസ്സില (M207), അൽ ദോഹ അൽ ജദീദ (M112, M113), ഉമ്മ് ഗുവാലിന (M116), അൽ മത്തർ അൽ ക്വദീ (M120) എന്നിവയാണ് പുതിയ റൂട്ടുകൾ.
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുവിടാനുള്ള ലാസ്റ്റ് മെയിൽ കണക്ടിവിറ്റി കൂടിയാണ് മെട്രോലിങ്ക്.
കോവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം പൂർണ്ണമായും നിർത്തിവച്ച മെട്രോലിങ്ക് സർവീസുകൾ വിവിധ ഘട്ടങ്ങളിലായി പുനരാരംഭിച്ചു കൊണ്ടിരിക്കുകയാണ്.