Qatar
മെട്രോലിങ്ക് സർവീസുകളിൽ ഞായറാഴ്ച മുതൽ മാറ്റം

2025 നവംബർ 16 മുതൽ, കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന M144 ബസുകൾ ഇനി എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു.

യാത്രക്കാർക്ക് യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി, തവാർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി.
മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിൽ M144 മെട്രോലിങ്ക് സേവനം നൽകുന്നു.




