QatarTechnology
പേരുൾപ്പടെ നിർണായക വിവരങ്ങൾ മാറ്റാനുള്ള സംവിധാനവുമായി മെട്രാഷ്2
ദോഹ: മെട്രാഷ്2 ആപ്പ് ഉപയോഗിച്ച് പേര് മാറ്റാനുള്ള സേവനം ഉൾപ്പെടെ ഉടൻ ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പേര് ഉൾപ്പെടെ മറ്റു നിർണായക വിവരങ്ങൾ മാറ്റാനുള്ള അപേക്ഷ മെട്രാഷിലൂടെ സാധിക്കുന്നതാണ് പുതിയ സംവിധാനം. ഇതിനോടകം ജോലികൾ പൂർത്തിയായ സംവിധാനം ഉടൻ തന്നെ പ്രവർത്തന സജ്ജമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സർവീസുകളെ സംബന്ധിച്ച ബോധവൽക്കരണ വെബിനാറിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷന്റെ അറിയിപ്പ് ഉണ്ടായത്. പബ്ലിക് റിലേഷൻസ് വകുപ്പുമായി സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മെട്രാഷ് 2 വഴി ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച സേവനങ്ങൾ റെസിഡൻസി പുതുക്കൽ, വിസ നീട്ടൽ, ട്രാഫിക് പിഴ അടയ്ക്കൽ, വാഹന രജിസ്ട്രേഷൻ പുതുക്കൽ, വാഹന ഉടമസ്ഥാവകാശ കൈമാറ്റം, വിലാസം ചേർക്കൽ/പുതുക്കൽ എന്നിവയാണെന്നും മന്ത്രാലയം അറിയിച്ചു.