മത്സ്യബന്ധ ബോട്ട് ഖത്തറി കടലിലേക്ക് ഡീസൽ ഒഴുക്കിവിട്ടു; നിയമനടപടി സ്വീകരിച്ച് പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), ലാൻജ് എന്ന് വിളിക്കപ്പെടുന്ന ഒരു മത്സ്യബന്ധന ബോട്ട് നിയമവിരുദ്ധമായി ഖത്തറി കടലിലേക്ക് ഡീസൽ ഇന്ധനം ഒഴുക്കിവിട്ടതായി കണ്ടെത്തി. സമുദ്ര സംരക്ഷണ വകുപ്പിന്റെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് ഈ നിയമലംഘനം കണ്ടെത്തിയത്.
ബോട്ടിന്റെ എഞ്ചിൻ മുറിക്കുള്ളിലെ ഡീസൽ ചോർച്ച പരിഹരിക്കുന്നതിൽ അശ്രദ്ധ കാണിച്ചതിനാലാണ് ഇത് സംഭവിച്ചത്. തൽഫലമായി, ഡീസൽ വെള്ളത്തിലേക്ക് ചോർന്നു, ഇത് ഒരു ചെറിയ പ്രദേശത്തെ ബാധിച്ചു. ചോർച്ച കൂടുതൽ വ്യാപിച്ചിട്ടില്ലെന്നും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. എങ്കിലും, രാജ്യത്തിന്റെ പരിസ്ഥിതി നിയമങ്ങൾ കണക്കിലെടുത്ത് ഇവർക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ഖത്തറിന്റെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള പ്രതിബന്ധതയെക്കുറിച്ച് മന്ത്രാലയം ഊന്നിപ്പറയുകയും എല്ലാ ബോട്ട് ഉടമകളും ഇന്ധനവും മാലിന്യവും ശരിയായി കൈകാര്യം ചെയ്യണമെന്ന് ഓർമിപ്പിക്കുകയും ചെയ്‌തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon