
ദോഹ: ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത്തെ ഔട്ട്‌ലെറ്റ് അബുഹമൂറില്‍ ആരംഭിക്കുന്നു. മെയ് 19ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനം.
്അബു ഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് പെട്രോള്‍ സ്റ്റേഷനില്‍ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രാന്റ് ഓപ്പണിംഗ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കാത്തതുമായ പ്രമോഷനുകളാണ് അഞ്ചാമത്തെ ഔട്ട്‌ലെറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.
അഞ്ച് ഔട്ട്‌ലെറ്റുകളെന്ന സ്വപ്നതുല്യമായ നേട്ടത്തിലെത്താന്‍ സഹായിച്ച ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മനസ്സ് ആവശ്യപ്പെടുന്ന ഷോപ്പിംഗ് അനുഭവമാണ് മര്‍സ ഒരുക്കുന്നത്. മികച്ച സേവനം, ചെലവഴിക്കുന്നതിന് അനുസരിച്ചുള്ള മൂല്യം, ഗുണനിലവാരം, പുതുമ തുടങ്ങിയവ മര്‍സയുടെ പ്രത്യേകതകളാണ്.
അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയവുമായാണ് മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് തുടരുന്നത്. 1975ല്‍ സൂഖ് ജാബിറില്‍ കേരളത്തില്‍ നിന്നുള്ള യുവ സംരംഭകന്‍ ആരംഭിച്ച ചെറിയ സ്ഥാപനത്തിലേക്ക് അദ്ദേഹത്തിന്റെ ആറ് സഹോദരങ്ങള്‍ കൂടി ചേര്‍ന്നതോടെ സാവകാശത്തില്‍ വളരുകയും ദോഹയുടെ ബിസിനസ് ലോകത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്തു.