Qatar

ഖത്തർ പൂരം സീസൺ 2: ഔദ്യോഗിക ടൈറ്റിൽ സ്പോൺസറായി എം.ഒ.യു ഒപ്പുവെച്ച് മർസ ഗ്രൂപ്പ്

ഖത്തർ പൂരം 2026 സീസണിലേക്കുള്ള ടൈറ്റിൽ സ്പോൺസറായി ഖത്തറിലെ പ്രധാന റീട്ടെയിൽ ശൃംഖലയായ മർസ ഗ്രൂപ്പ്, ഇവന്റ് സംഘാടകരായ ഖത്തർ മലയാളീസുമായി എം.ഒ.യു ഒപ്പുവെച്ചു. Marza Group മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, കമ്മറ്റി ചെയർമാൻ ബിലാൽ കെ.ടിയുമായാണ് ധാരണാപത്രം ഒപ്പ്‌ വച്ചത്. പരിപാടിയിൽ മർസ ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ്, ഗ്രൂപ്പിലെ മറ്റു വിശിഷ്ടാതിഥികൾ, ഖത്തർ മലയാളീസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഖത്തർ പൂരം സീസൺ 2, 2026 ജനുവരി 30 നാണ് നടക്കുക. ധാരണാപത്രം പ്രകാരം, സീസണിലേക്കുള്ള ഒരുക്കങ്ങളിലുടനീളം മർസ ഗ്രൂപ്പ് പൂരം സംഘാടകരുമായി സഹകരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത് പറഞ്ഞു. 

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഖത്തർ പൂരം സീസൺ 1 ജനപങ്കാളിത്തം കൊണ്ട് ഖത്തറിൽ നടന്ന ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരുന്നു.

Related Articles

Back to top button