Qatar
ചൂതാട്ട വിഡിയോ വൈറലായി; ഖത്തറിൽ പ്രവാസി തൊഴിലാളിക്ക് പിടി വീണു!
ഖത്തറിൽ ചൂതുകളിച്ചതിന് പ്രവാസി തൊഴിലാളികളിലൊരാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. തൊഴിലാളികൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലൊന്നിലാണ് ഇയാൾ ചൂതാട്ടത്തിൽ ഏർപ്പെട്ടത്. അറസ്റ്റിലായ ആൾ ഏഷ്യക്കാരനാണ്.
ഇയാൾ ചൂതുകളിക്കുന്ന വിഡിയോ നേരത്തെ വൈറലായിരുന്നു. ഇതോടെ ബന്ധപ്പെട്ട അധികാരികൾ വീഡിയോയുടെ ആധികാരികത പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഖത്തറിൽ ചൂതാട്ടം നിയമവിരുദ്ധമാണ്.
ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു, ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്തു.
ഇത്തരം നടപടികളുണ്ടെന്ന് സംശയിക്കുന്നവരെ, മെട്രാഷ്2 ആപ്പ് വഴി റിപ്പോർട്ട് ചെയ്തുകൊണ്ട് സുരക്ഷാ ഏജൻസികളുമായി സഹകരിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.