Qatar
ഖത്തറിൽ മലയാളി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി
ഖത്തറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുൽ ഹഖാണ് മരണപ്പെട്ടത്. 32 വയസ്സായിരുന്നു. അൽക്കീസയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 10 വർഷമായി ഖത്തറിലുള്ള ഹാഷിം അക്രോബാറ്റ് ലിമോസിൻ കമ്പനി ജീവനക്കാരൻ ആയിരുന്നു. അവിവാഹിതനുമാണ്.
പിതാവ് അബ്ദുൾ ഹഖ്, മാതാവ് റൈഹാനത്ത്. 2 സഹോദരിമാരുണ്ട്. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം ഖത്തറിൽ തന്നെ കബറടക്കുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മറ്റി അറിയിച്ചു.