2030 ഇസ്ലാമിക ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട് ലുസൈൽ

2030-ലെ ഇസ്ലാമിക ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി ലുസൈലിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ (ഇസെസ്കോ) സംഘടിപ്പിച്ച ഇസ്ലാമിക ലോകത്തെ സാംസ്കാരിക മന്ത്രിമാരുടെ 12-ാമത് സമ്മേളനത്തിലാണ് നഗരത്തെ തിരഞ്ഞെടുത്തത്. ഖത്തറാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
2024-ൽ റിപ്പബ്ലിക് ഓഫ് അസർബൈജാനിലെ ഷുഷ, 2025-ൽ റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാനിലെ സമർകണ്ട്, 2026-ൽ ഫലസ്തീനിലെ ഹെബ്രോണ്, 2027-ൽ റിപ്പബ്ലിക് ഓഫ് കോറ്റ് ഡി ഐവറിയിലെ അബിജാൻ, 2028-ൽ അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്തിലെ സിവ, എന്നിവയാണ് വരും വർഷങ്ങളിൽ ഇസ്ലാമിക ലോകത്ത് സാംസ്കാരിക തലസ്ഥാനം എന്ന പദവി സ്വന്തമാക്കാൻ ISESCO തിരഞ്ഞെടുത്ത മറ്റു 5 നഗരങ്ങൾ.
ഖത്തറിലെ ലുസൈൽ ഒരു ചരിത്ര സാംസ്കാരിക വിളക്കുമാടമായി കണക്കാക്കപ്പെടുന്ന ഒരു പൈതൃക നഗരമാണ്. ഖത്തറിന്റെ ആധികാരിക പൈതൃകത്തിൽ നിന്നും അതിന്റെ സാംസ്കാരിക മൂല്യങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ലുസൈൽ എന്ന പേര്. ദോഹയുടെ പൈതൃകത്തിന്റെയും ആധുനികതയുടെയും സമന്വയത്തെയും നഗരത്തിന്റെ പ്രത്യേകതയെയും പ്രതീകപ്പെടുത്തുന്ന ഖത്തറിലെ ഏറ്റവും അപൂർവമായ പുഷ്പങ്ങളുമായി ഈ പേര് ബന്ധപ്പെട്ടിരിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv