Qatarsports

ട്രയാത്ത്‌ലോൺ T100 വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനൽ 2025 ന് ലുസൈൽ സിറ്റി ആതിഥേയത്വം വഹിക്കും

2025 ഡിസംബർ 10 മുതൽ 13 വരെ നടക്കാനിരിക്കുന്ന 2025 ഖത്തർ T100 വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ലുസൈൽ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് പ്രൊഫഷണൽ ട്രയാത്ത്‌ലറ്റ്സ് ഓർഗനൈസേഷൻ (PTO) അറിയിച്ചു. 

അറേബ്യൻ ഗൾഫിൽ 2 കിലോമീറ്റർ നീന്തൽ, നഗരത്തിലെ ലാൻഡ്‌മാർക്ക് തെരുവുകളിലൂടെ 80 കിലോമീറ്റർ സൈക്കിൾ, ലുസൈൽ പ്ലാസ, ബൊളിവാർഡ് എന്നിവയിലൂടെ 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന ചാമ്പ്യൻഷിപ്പുകൾക്ക് ലുസൈൽ വേദിയൊരുക്കും. 

ലുസൈൽ സിറ്റിയുടെ കടൽത്തീരങ്ങൾ, ഐക്കണിക് ലാൻഡ്‌മാർക്കുകൾ, 2022 ഫിഫ വേൾഡ് കപ്പ് ഫൈനൽ നടന്ന ലുസൈൽ സ്റ്റേഡിയം ഉൾപ്പെടെയുള്ള ലോകോത്തര സ്‌പോർട്‌സ് വേദികൾ എന്നിവ ചാമ്പ്യൻഷിപ്പിൽ ഭാഗമാകും.

ഖത്തർ T100 ട്രയാത്ത്‌ലോൺ-ഓടെ വേൾഡ് ടൂർ സീസൺ അവസാനിപ്പിക്കും. ലോകത്തിലെ മികച്ച പുരുഷ-വനിതാ ട്രയാത്ത്‌ലറ്റുകളെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനായി മത്സരിക്കാൻ ഒരുമിച്ച് കൊണ്ടുവരും.

ലുസൈലിൽ നടക്കുന്ന ഇവന്റ്  പ്രൊഫഷണൽ റേസിംഗും അമേച്വർസിനുള്ള അവസരങ്ങളും സംയോജിപ്പിക്കും.  ഉദ്ഘാടന T100 ഏജ് ഗ്രൂപ്പ് വേൾഡ് ചാമ്പ്യൻഷിപ്പ്, 100 കിലോമീറ്റർ ഓപ്പൺ-എൻട്രി റേസ്, അല്ലെങ്കിൽ സ്പ്രിന്റ്-ഡിസ്റ്റൻസ് ട്രയാത്ത്‌ലൺ എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാം. 

കൂടാതെ, ഡിസംബർ 10 ബുധനാഴ്ച ഒരു മാസ് 5k/1km ഫൺ റൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. താമസക്കാരെയും സന്ദർശകരെയും ആകർഷിക്കാനും ഫെസ്റ്റിവലിൽ പങ്കുചേരാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇത് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

Related Articles

Back to top button