
ഖത്തറിലെ ആദ്യത്തെ FuelFest Qatar 2026 വേദിയിൽ ലോകപ്രശസ്ത റാപ്പർ ലൂഡാക്രിസ് മുഖ്യ അതിഥിയായി എത്തുമെന്ന് FuelFest Arabia അറിയിച്ചു. 2026 ജനുവരി 23-നാണ് ഈ മെഗാ ഇവന്റ് ഖത്തറിൽ നടക്കുക.
Fast & Furious സിനിമാ പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കോഡി വാക്കർ സ്ഥാപിച്ച FuelFest എന്ന ലോകപ്രശസ്ത ഓട്ടോമോട്ടീവ് ഫെസ്റ്റിവൽ ആദ്യമായാണ് ഖത്തറിലെത്തുന്നത്. 2026 ലോക ടൂറിന്റെ തുടക്കവേദിയായി ഖത്തറിനെ തിരഞ്ഞെടുക്കുന്നത് ഇവന്റിന്റെ പ്രാധാന്യം കൂടി വ്യക്തമാക്കുന്നു.
സൂപ്പർകാർ ഷോകൾ, ലൈവ് റേസിംഗ്, മ്യൂസിക്ക് ഷോ എന്നിവയെല്ലാം ഒന്നിക്കുന്ന മുഴുനീള ദിനാഘോഷമായിരിക്കും FuelFest Qatar 2026. വാഹനപ്രേമികൾക്കും സംഗീത ആരാധകർക്കും ഒരുപോലെ ആവേശം പകരുന്ന ഒരു വമ്പൻ അനുഭവമായി ഈ ഇവന്റ് മാറുമെന്നാണ് പ്രതീക്ഷ.




