WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് വിട വാങ്ങി

കുവൈത്ത് ഭരണാധികാരി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. നവംബർ അവസാനത്തോടെ, ശൈഖ് നവാഫിനെ ശാരീരിക അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നാണ് കുവൈത്ത് വാർത്താ ഏജൻസി (KUNA) നടത്തിയ പ്രസ്താവനയിൽ അമീരി ദിവാൻ വിയോഗം പ്രഖ്യാപിച്ചത്.

2021 മാർച്ചിൽ വ്യക്തമാക്കാത്ത മെഡിക്കൽ പരിശോധനകൾക്കായി അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്തതായി സർക്കാർ ന്യൂസ് ഏജൻസി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

തന്റെ മുൻഗാമിയായ പരേതനായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ 2020-ലെ മരണത്തെ തുടർന്നാണ് ശൈഖ് നവാഫ് അമീറായി സത്യപ്രതിജ്ഞ ചെയ്തത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button