Qatar
ഖത്തറിലെ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര നിര്യാതനായി

ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ ശ്രദ്ധേയ ഗായകൻ ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി. വടകര മുകച്ചേരി സ്വദേശിയാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്ക് സുപരിചിതനായ ഇദ്ദേഹം സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻറർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് സംഗീതമേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്.
മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കൾ: ജസീല, ജസ്‌ന, ബായിസ്. മരുമകൻ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.