ഇനി മനോഹരസംഗീതത്തിന്റെ നാളുകൾ, കത്താറ യൂറോപ്യൻ ജാസ് ഫെസ്റ്റിവൽ കത്താറയിൽ ആരംഭിക്കുന്നു
ഖത്തറിലെ 11 യൂറോപ്യൻ എംബസികളുമായി സഹകരിച്ച് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്തറ) സംഘടിപ്പിക്കുന്ന എട്ടാമത് കത്താറ യൂറോപ്യൻ ജാസ് ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ 8 വരെ നടക്കും.
ജാസിൻ്റെ വൈവിധ്യവും പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്നതാണ് ഫെസ്റ്റിവലെന്ന് കത്താറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി പറഞ്ഞു. സംഗീതത്തിലൂടെ സാംസ്‌കാരികമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിൽ കത്താരക്കുള്ള പങ്ക് ഇത് എടുത്തുകാണിക്കുന്നു.
കല സംസ്‌കാരങ്ങൾക്കിടയിൽ പാലങ്ങൾ പണിയുമെന്ന് ഇറ്റലിയിലെ അംബാസഡർ പൗലോ ടോഷി പറഞ്ഞു. ഇറ്റലിയുടെ ഭാഗത്തു നിന്നും ഇറ്റാലിയൻ, ജാസ്, ആഫ്രിക്കൻ-അമേരിക്കൻ സംഗീതം എന്നിവ കൂട്ടിച്ചേർക്കുന്ന കോളെറ്റിവോ ഇമ്മാജിനാരിയോ ബാൻഡും ഗായിക പാവോള ഗ്ലാഡിസും ഈ ഫെസ്റ്റിവലിൽ ഉണ്ടാകും.
ഫ്രാൻസ് ഇലക്ട്രിക് 4 ടെറ്റ് ബാൻഡ് ഫെസ്റ്റിവലിൽ ഉണ്ടാകുമെന്ന് ഫ്രാൻസ് അംബാസഡർ ജീൻ-ബാപ്റ്റിസ്റ്റ് ഫാവ്രെ സൂചിപ്പിച്ചു. യൂറോപ്പിൻ്റെ സമ്പന്നമായ സംഗീത പൈതൃകത്തെയാണ് ഫെസ്റ്റിവൽ ആഘോഷിക്കുന്നതെന്ന് മാൾട്ട അംബാസഡർ സൈമൺ പുള്ളിസിനോ പറഞ്ഞു.
അസെൽബോൺ, ക്ലാസിക്കൽ, ജാസ്, ലാറ്റിൻ സംഗീതം എന്നിവ കലർത്തി ഇമോഷൻ എന്ന ജാസ് ബാൻഡ് പരിപാടി അവതരിപ്പിക്കുമെന്ന് ബെൽജിയത്തിൻ്റെ അംബാസഡർ വില്യം പറഞ്ഞു. സവിശേഷമായ സമകാലിക ജാസ് പ്രകടനങ്ങൾക്ക് പേരുകേട്ട കാൻഡിൽലൈറ്റ് ബാൻഡിനെക്കുറിച്ച് ഓസ്ട്രിയയിലെ അംബാസഡർ എറിക്ക ബെർണാർഡും സംസാരിച്ചു.