WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കഹ്മാൻ മുത്തുകളുടെ മേള കത്താറയിൽ

കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ഇന്നലെ മൂന്നാമത് കത്താറ ഇന്റർനാഷണൽ കഹ്‌റമാൻ എക്‌സിബിഷൻ ആരംഭിച്ചു. ഫെബ്രുവരി 13 വരെയാണ് മേള. കഹ്‌മാൻ മുത്തുകൾക്കായുള്ള സ്‌പെഷ്യൽ മേള മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലുതാണ്.

മുത്തുകളിൽ സ്പെഷ്യലൈസ് ചെയ്ത വിവിധ അന്താരാഷ്ട്ര അസോസിയേഷനുകൾക്കും ബോഡികൾക്കും പുറമേ നിരവധി അറബ്, വിദേശ രാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ട്.

എക്‌സിബിഷനിൽ 50 പവലിയനുകളും ഡിസ്‌പ്ലേ പ്ലാറ്റ്‌ഫോമുകളും ഉണ്ട്. പ്രത്യേകിച്ച് ഷെയ്ഖ് തലാൽ ബിൻ ഖലീഫ അൽ അബ്ദുൽറഹ്മാൻ അൽ താനിയുടെ ശേഖരങ്ങളുടെ പവലിയൻ ഇവയിൽ ശ്രദ്ധേയമാണ്.

വിവിധ സ്രോതസ്സുകളിൽ നിന്നും നിറങ്ങളിൽ നിന്നുമുള്ള കഹ്‌റമാൻ മുത്തുകളുടെ ഒരു വലിയ ശേഖരം പവലിയനുകൾ കാഴ്ച്ച വെക്കുന്നു. കൂടാതെ ഏറ്റവും മികച്ചതും അപൂർവവുമായ 1,300-ലധികം കഹ്‌റമാൻ മുത്തുകളും പ്രദർശനത്തിനുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button