വലിയ കമ്പനികളിലെ ജോലിക്കായി സിവി അയക്കുന്നവർ ഈ ടെക്‌നിക്ക് അറിയണം; നിർദ്ദേശങ്ങളുമായി ഖത്തർ മലയാളീസ് ഗ്രൂപ്പ് അംഗം
ഖത്തറിൽ വിവിധ കമ്പനികളിൽ ജോബ് വേക്കൻസികളിലേക്ക് നൂറുകണക്കിന് സിവികളാണ് ദിവസവും വന്നു വീഴുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇവ റിജക്ട് ആയതായി മെയിൽ ലഭിക്കുന്നത് തൊഴിലന്വേഷകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. റിക്രൂട്ടിംഗ് മേഖലയിലെ ഇത്തരം സങ്കേതങ്ങളിലേക്ക് വെളിച്ചം വീശുകയും അവ മറികടക്കാനുള്ള നിർദേശങ്ങൾ നൽകുകയുമാണ് സാങ്കേതിക വിദഗ്ധൻ മുഹമ്മദ് റമീസ് .
ഖത്തർ മലയാളീസ് ഗ്രൂപ്പിൽ ഒരു പോസ്റ്റിന് മറുപടിയായാണ് എച്ച്.ആർ മേഖലയിലെ ATS (Application Tracking System) എന്ന സോഫ്റ്റ് വെയറിന്റെ പ്രയോഗവും ഇത് മുൻനിർത്തി സിവി അയക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും റമീസ് വിശദമാക്കിയത്. പൂർണ്ണമായ കമന്റ് താഴെ:
വലിയ കമ്പനികളിലേക്ക് ജോലിക് ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം.
“ഇന്ന് ഖത്തറിലെ സാമാന്യം ഒരു വലിയ കമ്പനി ഒരു job requirement post ചെയ്‌താൽ 200 മുതൽ 500 വരെ applications ഉണ്ടാകും. ഒരിക്കലും ഒരു വ്യകതി ഇരുന്നു ഈ 500 resume കൾ വായിച്ചിട്ടല്ല വിലയിരുത്തുന്നത് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഇങ്ങനെ ഉള്ള കമ്പനികൾ അവരുടെ career portal ഇൽ ഉപയോഗിക്കുന്ന ഒരു ടെക്നോളജിയാണ് ATS (Application Tracking System).
ലഭിക്കുന്ന resume കളിൽ 78% ശതമാനവും reject ചെയ്യുന്നത് ഈ ATS തന്നെയാണ്. അതായത് ബാക്കി വരുന്ന 22% മാത്രമാണ് ഒരു മനുഷ്യന്റെ (HR Team/ Recruiter) കണ്ണുകളിലൂടെ വിലയിരുത്തുന്നൊള്ളു. ഇതു കൊണ്ടാകാം വളരെ അതികം നമ്മുടെ profile ഉമായി match ആകുന്ന job പോലും apply ചെയ്ത് മണിക്കൂറുകൾക്കകം rejection mail ലഭിക്കുന്നത്.
കമ്പനി നൽകിയിരിക്കുന്ന job description ഒരു resume യുമായി എത്രത്തോളം ബന്ധമുണ്ടെന്ന് കുറച്ചു computer algorithm വഴി മനസ്സിലാകുന്ന ഒരു പ്രക്രിയയാണ് ATS. simple ആയി പറയുകയാണെങ്കിൽ job description ഇലുള്ള എത്രത്തോളം വാക്കുകൾ നിങ്ങളുടെ resume ഇൽ ഉണ്ടെന്നാണ് നോക്കുന്നത്.
ഉദാഹരണത്തിന്: ടെക്നോളജിപരമായി പല കാര്യങ്ങളും അറിയുന്ന എനിക്ക് MS Office അറിയുമെന്ന് resume ഇൽ എഴുതുന്നത് ഒരു കുറവായിട്ടാണ് ഞാൻ കണ്ടിട്ടുണ്ടായിരുന്നത്. പക്ഷെ ഞാൻ apply ചെയ്യുന്ന job description ഇൽ MS office എന്ന requirement കൊടുത്തിട്ടുണ്ടെങ്കിൽ ആ same വാക് (keyword) എന്റെ resume ഇൽ ഇല്ല എങ്കിൽ എന്റെ relevancy score ഇനെ അത് ബാധിക്കുകയും, ഈ resume match അല്ല എന്ന് ATS തന്നെ വിലയിരുത്തി HR ന്റെ മുൻപിൽ എത്തുന്നതിന്റെ മുൻപ് തന്നെ reject ചെയ്യകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, എല്ലാ ജോബിനും ഒരേ resume തന്നെ forward ചെയ്യുന്നതിന് പകരം നിങ്ങളുടെ പ്രൊഫൈലിന് വളരെ അധികം ബന്ധമുള്ള ജോബുകൾക് job description/requirement ഇൽ കാണിച്ച ഓരോ കാര്യങ്ങളും നിങ്ങളുടെ resume ഇൽ ഉണ്ടെന്ന് ഉറപ്പു വരുത്തി അപേക്ഷിക്കുക. അല്ലാത്ത പക്ഷം മാറ്റം വരുത്തി മാത്രം apply ചെയ്യുക.
Qatar living ഇൽ കാണുന്ന ജോലികൾക്കോ, ഒരു mail id യിലേക് resume നേരിട്ട് അയക്കാൻ ആവശ്യപ്പെടുന്ന ജോലികൾക്കോ ഈ കാര്യം ശ്രദ്ധികേണ്ടതില്ല, പക്ഷെ കമ്പനിയുടെ website ഇൽ ഉള്ള career portal വഴിയോ മറ്റു job site ഉകൾ വഴിയോ ആണ് apply ചെയ്യുന്നതെങ്കിൽ ATS ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ATS ഒരു paid software ആണെങ്കിലും jobscan.co എന്ന website ഇൽ അവരുടെ demo വഴി നമ്മുടെ resume ഉം apply ചെയ്യാൻ പോകുന്ന job description ഉം കോപ്പി ചെയ്തു relevancy score ചെക്ക് ചെയ്യാൻ കഴിയും. എങ്ങനെ relevancy score improve ചെയ്യാം എന്ന tips ഉം റിസൾട്ടിന്റെ കൂടെ കൊടുത്തിട്ടുണ്ടാകും. relevancy score കൂട്ടാൻ വേണ്ടി keyword ഉകൾ ബന്ധമില്ലാതെ കുത്തിനിറയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.
കാരണം ATS വഴി പാസ്സാകുന്ന ഒരു resume അവസാനം ഒരു മനുഷ്യനും വായിക്കേണ്ട രൂപത്തിൽ ആയിരിക്കണം.
Note: അതിബുദ്ധി ചിന്തിക്കേണ്ട – മനുഷ്യന് വായിക്കാൻ കഴിയുന്ന രീതിയിൽ resume എഴുതി ബാക്കി സ്ഥലങ്ങളിൽ keyword ഉകൾ ചുമ്മാ type ചെയ്ത് അവസാനം keyword ന്റെ കളർ white ഇലേക്ക് change ചെയ്യുന്ന വിദ്യയൊക്കെ നമ്മുടെ പൂർവികർ പയറ്റിയതോണ്ട് അതൊക്കെ മനസ്സിലാക്കാൻ ഇപ്പോഴത്തെ ATS ഉകൾ പര്യാപ്‍തമാണ്.”
ഇന്ത്യയിലും ഖത്തറിലുമുൾപ്പടെ വിവിധ ക്യാമ്പസുകളിൽ ഈ വിഷയത്തിൽ ട്രെയിനിങ് പ്രോഗ്രാംസ് നടത്തിയ റമീസ് തന്റെ ബ്ലോഗിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് സന്ദർശിക്കാം: https://mohammedramees.com/blog/