Qatar

ജബുർ ബിൻ അഹമ്മദ് ഇന്റർസെക്ഷൻ അടച്ചിടുന്നതായി അഷ്‌ഗാൽ

നാല് ദിശകളിൽ നിന്നുമുള്ള ഗതാഗതത്തിനായി ജബുർ ബിൻ അഹമ്മദ് ഇന്റർസെക്ഷൻ താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.

അറ്റകുറ്റപ്പണികൾക്കായി നവംബർ 7 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ നവംബർ 8 ശനിയാഴ്ച രാവിലെ 7 മണി വരെയാണ് അടച്ചിടൽ.

ഐൻ ഹെൽട്ടാൻ റൗണ്ട്എബൗട്ടിൽ നിന്ന് അൽ ഗവാസ് സ്ട്രീറ്റിലേക്ക് വരുന്ന റൂട്ടിൽ അൽ കോർണിഷ് സ്ട്രീറ്റ് വീണ്ടും പൂർണ്ണമായി അടച്ചിടുമെന്നും അഷ്‌ഗാൽ അറിയിച്ചു.

റോഡിന്റെ നവീകരണത്തിനും മാർക്കിംഗ് ജോലികൾക്കും വേണ്ടി, നവംബർ 6 വ്യാഴാഴ്ച മുതൽ നവംബർ 9 ഞായറാഴ്ച വരെ ദിവസവും രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയാവും അടച്ചിടൽ.

ഈ കാലയളവിലുടനീളം, റോഡ് ഉപയോക്താക്കളോട് വേഗത പരിധി പാലിക്കാനും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മാപ്പിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ലഭ്യമായ എല്ലാ വഴിതിരിച്ചുവിടൽ റൂട്ടുകളും ഉപയോഗിക്കാനും അഷ്ഗാൽ അഭ്യർത്ഥിച്ചു.

Related Articles

Back to top button