ഖത്തറിൽ മൂന്നാമത്തെ ആപ്പിൾ റീസെല്ലർ സ്റ്റോർ തുറന്ന് ഐസ്‌പേസ്
ആപ്പിൾ ബ്രാൻഡിന്റെ അംഗീകൃത റീസെല്ലറായ ഐസ്‌പേസ്, ഖത്തറിൽ തങ്ങളുടെ മൂന്നാമത്തെ സ്റ്റോർ തുറന്നു. പുതിയ സ്റ്റോർ സിറ്റി സെൻ്റർ ദോഹയുടെ ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 116 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ളതാണ് പുതിയ സ്റ്റോർ.
സിറ്റി സെൻ്റർ ദോഹയിൽ ഐസ്‌പേസ് തുറക്കുന്നതിൽ ആവേശഭരിതരാണെന്ന് ഡാർവിഷ് ഹോൾഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബദർ അൽ ദാർവിഷ് പറഞ്ഞു. ഐഫോൺ 15 സീരീസ്, എം3 ചിപ്പുള്ള പുതിയ മാക്ബുക്ക് എയർ, പുനർരൂപകൽപ്പന ചെയ്‌ത ഐപാഡ് എയർ, എം4 ചിപ്പുള്ള ഐപാഡ് പ്രോ, വിവിധ ആപ്പിൾ വാച്ച് മോഡലുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾ സ്റ്റോറിൽ പ്രദർശിപ്പിക്കും.
Bang & Olufsen, ബീറ്റ്‌സ് ബൈ ആപ്പിൾ, ബെൽകിൻ, ബോസ്, Devialet, Promate, Senhenheiser, സോണി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ആക്‌സസറികളുടെ ഒരു നിരയും iSpace സ്റ്റോറിൽ ഉണ്ടാകും.
ട്രേഡ്-ഇൻ പ്രോഗ്രാം, ബൈ-ബാക്ക് ഗ്യാരണ്ടി, ഇൻസ്‌റ്റാൾമെൻ്റ് പ്ലാനുകൾ, എക്സറ്റൻഡഡ് വാറൻ്റി, പേയ് ലേറ്റർ എന്നിവ അധികസേവനങ്ങളിൽ ഉൾപ്പെടുന്നു..
ആദ്യത്തെ മൂന്ന് മാസത്തേക്ക്, iSpace ഉപഭോക്താക്കൾക്ക് Apple ഉൽപ്പന്നങ്ങളുടെ ഓരോ പർച്ചേസിനും ഇരട്ടി Avios നേടാനാകും. ഈ ഓഫർ ലഗൂണ മാൾ, സൽവ റോഡിലെ അൽ മഹാ സെൻ്റർ, സിറ്റി സെൻ്റർ ദോഹ എന്നീ മൂന്ന് iSpace ലൊക്കേഷനുകളിലും ലഭ്യമാണ്. കൂടാതെ iSpace.qa-ൽ ഓൺലൈനിലും ഈ ഓഫറുണ്ട്.