ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ദോഹ :ഖത്തർ പ്രവാസികളായ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിവാസികളുടെ സംഘടനയായ ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ പഞ്ചായത്തിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും പ്രവാസി സുഹൃത്തുക്കളും അടക്കം 100 ൽ പരം ആളുകളാണ് പങ്കെടുത്തത് .
സംഘടന പ്രസിഡന്റ് ഖാലിദ് എസ് മുനീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അഷ്റഫ് മൊയ്തു സ്വാഗതം ആശംസിച്ചു . റമദാൻ-ബദർ അനുസ്മരണം എന്ന വിഷയത്തിൽ പ്രശസ്ത വാഗ്മി മാലിക് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു . കൂട്ടായ്മയുടെ നാട്ടിലുള്ള കോർഡിനേറ്റർ അബ്ദുൽ ഗഫൂർ കീത്തടത്തിന്ന് സ്വീകരണവും കമ്മിറ്റി പ്രസിഡന്റ് അദ്ദേഹത്തിന്ന് പൊന്നാട അണിയിക്കുകയും ചെയ്തു .
ഖത്തർ ഇരിക്കൂർ കൂട്ടായ്മ മെമ്പേഴ്സിനുള്ള FOCUS Privilege’s Card – ഫോക്കസ് മെഡിക്കൽസ് പ്രതിനിധി Dr സ്റ്റെഫിനിൽ നിന്നും കൂട്ടായ്മ അഡ്വൈസറി ചെയർമാൻ Mr അനീസ് പള്ളിപ്പാത്തിന്ന് നൽകി തുടക്കം കുറിച്ചു. മെമ്പർമാർകും കുടുംബാംഗങ്ങൾകും ഫോകസ് മെഡിക്കൽ സെന്ററിൽ സൗജന്യനിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന സംവിദാനമാണിത്.
കമ്മിറ്റിയുടെ നേതാക്കളുടെ സാനിധ്യം കൊണ്ട് ഇഫ്താർ സംഗമം സമ്പുഷ്ടമായിരുന്നു .ചടങ്ങിൽ പ്രഥമ പ്രസിഡന്റ് സാദിഖ് ,സെക്രെട്ടറി സലിം സി ,ഹനീഫ എംപി ,ഖാദർ ,സാബിർ കീത്തടത്ത് ,ഹാഷിർ ,ഉമ്മർകുട്ടി ,ശരീഫ് ,ഫർഷാദ് ,നൗഫൽ ,സഫ്‌വാൻ ,തുടങ്ങിയവർ പങ്കെടുത്തു സംഘടന ട്രെഷറർ ഷഹീദ് നന്ദി പറന്നു .
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp