International

ഇറാനെതിരായ ആക്രമണം നിർത്തിയാൽ സൈനിക നടപടി അവസാനിപ്പിക്കാം; ഹോർമുസ് കടലിടുക്കിൽ ഉപാധികളോടെ ഇളവ് പ്രഖ്യാപിച്ച് ഇറാൻ

ദോഹ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ നിർണ്ണായക പ്രസ്താവനയുമായി ഇറാൻ. ഇറാനെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ തങ്ങളുടെ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന് (Supreme National Security Council) വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

​ലോകത്തെ പ്രധാന വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് രണ്ടാഴ്ചത്തേക്ക് സുരക്ഷിതമായ പാത ഒരുക്കാമെന്നും ഇറാൻ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് (Abbas Araghchi) ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button