Qatar

പുതിയ അധ്യയന വർഷം: ഖത്തറിലെ സ്കൂളുകൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

ആഗസ്റ്റ് 29 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലും ഖത്തറിൽ ഓണ്ലൈൻ-ഓഫ്‌ലൈൻ സംയോജിത വിദ്യാഭ്യാസ പദ്ധതി തന്നെ തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. കൊറോണ ഭീഷണി പൂർണമായും വിട്ടുമാറിയില്ലാത്ത സാഹചര്യത്തിൽ സ്‌കൂളുകൾക്ക് നൽകിയിരിക്കുന്ന പ്രത്യേക നിർദ്ദേശങ്ങൾ ഇവയാണ്:

-കുട്ടികളെ പരമാവധി 15 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചു വേണം പഠനം. കുട്ടികൾക്കിടയിൽ 1.5 മീറ്റർ എങ്കിലും അകലം ആവശ്യമാണ്.

-പ്രൈമറി തലം അടക്കമുള്ള മുഴുവൻ വിദ്യാർത്ഥികളും മാസ്‌ക് ധരിച്ചിരിക്കണം.

-സ്‌കൂൾ ബസുകളിൽ പ്രവേശനം ആകെ ശേഷിയുടെ 50% മാത്രം. 

-ക്ലാസ്‌റൂമുകളിൽ ബബിൾ സിസ്റ്റം ഏർപ്പെടുത്തി കുട്ടികളുടെ വരവുപോക്കുകൾ ക്രമീകരിച്ച് തിക്കിത്തിരക്കുകൾ ഒഴിവാക്കണം.

-നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കുന്നത് ഭീഷണികമായേക്കാവുന്ന രോഗങ്ങൾ ഉള്ള കുട്ടികൾ ക്ലാസിൽ വരേണ്ടതില്ല. ഇവർക്ക് ഓണ്ലൈൻ ക്ലാസ് ലഭ്യമാക്കണം. രോഗം തെളിയിക്കുന്ന ആരോഗ്യവകുപ്പ് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.

-വിദ്യാർത്ഥികൾ ക്ലാസുകളിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കേണ്ടതാണ്.

-ട്രിപ്പുകൾ, ക്യാമ്പുകൾ, റിക്രിയേഷനുകൾ, പ്രഭാത ക്യൂവും മറ്റു ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വിലക്കുണ്ട്. ഇവ വിദൂരതലത്തിൽ സംഘടിപ്പിക്കാവുന്നതാണ്.

-എല്ലാ പരീക്ഷകളും സ്‌കൂൾ പരിധിക്കുള്ളിൽ തന്നെ നടത്തേണ്ടതാണ്.

-വാക്സീൻ സ്വീകരിക്കാത്ത അധ്യാപകരോ സ്റ്റാഫുകളോ ഉണ്ടെങ്കിൽ ഇവർ ആഴ്ചതോറും റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയമാകേണ്ടതാണ്. കോവിഡ് രോഗം വന്നു മാറിയവർക്ക് ടെസ്റ്റ് ആവശ്യമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button