ദോഹ: ഏഷ്യ കപ്പ് ഖത്തർ 2023നായി ടീം ഇന്ത്യ ഇന്ന് ദോഹയിലെത്തി. ടൂർണമെന്റിനായി ആദ്യമെത്തുന്ന ടീമായി ഇന്ത്യ മാറി. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ ഫാൻസിന്റെ ഊഷ്മള സ്വീകരണമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്.
അതേസമയം, AFC ഏഷ്യൻ കപ്പ് ഖത്തറിനുള്ള ഇന്ത്യയുടെ 26 അംഗ ടീമിനെ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പ് കളിക്കുന്നത്.
ഇന്ത്യ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി മത്സരം 2024 ജനുവരി 13 ന് (17:00 IST) ഓസ്‌ട്രേലിയയ്‌ക്കെതിരെ അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ കളിക്കും. ശേഷം ജനുവരി 18 ന് (20:00 IST) അതേ വേദിയിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടും. ജനുവരി 23-ന് (17:00 IST) സിറിയയെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നേരിടും.
ഖത്തർ 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ 26 അംഗ ടീം താഴെ:
ഗോൾകീപ്പർമാർ: അമ്രീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ദീപക് ടാംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്.
ഫോർവേഡ്: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛേത്രി, വിക്രം പർതാപ്
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD